റമസാന്‍ വിടവാങ്ങാനൊരുങ്ങുന്നു; ഭക്തിസാന്ദ്രമായി നാട്

റമസാനിലെ അവസാന വെള്ളിയാഴ്ച കല്‍പ്പറ്റ വലിയ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവര്‍

കല്‍പറ്റ: വ്രതവിശുദ്ധിയുടെയും രാപ്പകലുകളില്‍ തുടര്‍ന്ന ആരാധാനകളുടെയും വിശുദ്ധമാസം വിടവാങ്ങാനൊരുങ്ങുമ്പോള്‍ വേദനയോടെ പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസികള്‍. ഈ വര്‍ഷം റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ജില്ലയിലെ പള്ളികളിലെല്ലാം വിശ്വാസികളുടെ വലിയ തിരക്കനുഭവപ്പെട്ടു. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളില്‍ നിയന്ത്രിക്കപ്പെട്ട കൂട്ടപ്രാര്‍ത്ഥനകളിലും സംഘനിസ്‌കാരങ്ങളിലും പങ്കെടുക്കാന്‍ നിരവധി പേരാണ് പള്ളികളിലെത്തുന്നത്. ജില്ലയിലെ മിക്ക പള്ളികളിലും നോമ്പ് തുറക്കാനുള്ള വിഭവങ്ങളും വിപുലമായ സൗകര്യവുമുണ്ട്. വൃതവിശുദ്ധിയുടെ പൂര്‍ണ്ണത ദൈവപ്രീതിയിലുള്ള തുടര്‍ജീവിതമാണെന്ന് ഇന്നലെ ജുമുഅപ്രഭാഷണത്തില്‍ കല്‍പ്പറ്റ വലിയ പള്ളി ഇമാം ഹാഫിള് സ്വാലിഹ് ഹുദവി ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ത്ഥനാ നൈരന്തര്യമായിരിക്കണം ജീവിതം. തിന്മയില്‍ നിന്നകന്ന് ഏകദൈവത്തിലുള്ള വിശ്വാസത്തിലും ആരാധനയിലും ജീവിതം നയിക്കണം. ലഹരികളെ പൂര്‍ണ്ണമായും അകറ്റിനിര്‍ത്താനും ആഘോഷാവസരങ്ങളിലെ ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കാനും അദ്ദേഹം അഹ്വാനം ചെയ്തു. മാസപ്പിറവി കാണുകയാണെങ്കില്‍ തിങ്കളാഴ്ചയും നോമ്പ് 30 ദിവസം ലഭിക്കുകയാണെങ്കില്‍ ചൊവ്വാഴ്ചയും വിശ്വാസികള്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

Leave a Reply

Your email address will not be published.

Social profiles