ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രോമ കെയര്‍ സെന്റര്‍ തുടങ്ങി

കല്‍പറ്റ: മേപ്പാടി ഡി.എം.വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന സംവിധാനങ്ങളോടെ ട്രോമ കെയര്‍ സെന്റര്‍ സജ്ജമാക്കിയതായി ന്യൂറോ സര്‍ജന്‍ ഡോ.എസ്. ജയകുമാരന്‍, ഓര്‍ത്തോ സര്‍ജന്‍ ഡോ.ഷമീര്‍ ഇസ്മായില്‍, ജനറല്‍ സര്‍ജന്‍ ഡോ.ബി.എ.രാകേഷ്, ഇ. എന്‍.ടി സര്‍ജന്‍ ഡോ.ജോര്‍ജ് കെ.ജോര്‍ജ്, മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ.പ്രദീപ് പൈസാരി, എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. സര്‍ഫറാജ് ഷെയ്ഖ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.വാസിഫ് മായന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ.എസ്.ജയകുമാരന്റെ നേതൃത്വത്തില്‍, അസ്ഥിരോഗം, ജനറല്‍ സര്‍ജറി, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി, അത്യാഹിതം, ഇ.എന്‍.ടി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. റേഡിയോ ആന്‍ഡ് ഇമേജിംഗ് സംവിധാനങ്ങള്‍, ബ്ലഡ്ബാങ്ക്, ഓപ്പറേഷന്‍ തിയറ്ററുകള്‍, ആധുനിക സൗകര്യങ്ങളുള്ള തീവ്ര പരിചരണ യൂനിറ്റുകള്‍ എന്നിവയും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ക്കു 8111881234 എന്ന നമ്പറില്‍ വിളിക്കാം.

Leave a Reply

Your email address will not be published.

Social profiles