ചുരത്തിലെ വേസ്റ്റ് ബിന്നുകള്‍ കാറ്റിലും മഴയും തകര്‍ന്നു

വൈത്തിരി: താമരശേരി ചുരത്തിലെ നാലാം വളവില്‍ പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ കനത്ത കാറ്റിലും മഴയിലും തകര്‍ന്ന് കൊക്കയിലേക്കു മറിഞ്ഞു. വിവരം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
അതിനിടെ, വയനാട്ടില്‍നിന്നു കോഴിക്കോടിനു പോകുകയായിരുന്ന കാര്‍ താമരശേരി ചുരത്തിലെ നാലാം വളവിനടുത്ത് അപകടത്തില്‍പ്പെട്ടു. മറ്റൊരു വാഹനത്തിനു അരികുകൊടുക്കുന്നതിനിടെ കാര്‍ സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്കു തൂങ്ങി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ റോഡിലേക്കു വലിച്ചുകയറ്റിയത്. യാത്രക്കാര്‍ക്കു പരിക്കില്ല.

Leave a Reply

Your email address will not be published.

Social profiles