വയനാട്ടില്‍ ടൂറിസം മേഖല ഉണരുന്നു; ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു

വൈത്തിരി: കോവിഡ് മൂന്നാം തരംഗത്തെ അതിജീവിച്ച് വയനാട്ടില്‍ ടൂറിസം മേഖല ഉണരുന്നു. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം മുന്‍ മാസങ്ങളെ അപേക്ഷിച്ചു വര്‍ധിച്ചു. ടൂറിസം ആതിഥേയ കേന്ദ്രങ്ങളില്‍ വിദേശ സഞ്ചാരികളുടെ അന്വേഷണങ്ങളും എത്തിത്തുടങ്ങി. ആകര്‍ഷകമായ പദ്ധതികളിലൂടെ പരമാവധി സഞ്ചാരികളെ ജില്ലയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. വിപുലമായ പ്രചാരണമാണ് വകുപ്പ് നടത്തുന്നത്.
ജില്ലയിലെ മുഖ്യ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ പൂക്കോട് തടാകം ഏപ്രിലില്‍ 21,177 പേര്‍ സന്ദര്‍ശിച്ചു. വിഷുക്കാലത്ത് 11.95 ലക്ഷം രൂപയായിരുന്നു ഇവിടെ വരുമാനം. ഇതര ജില്ലകളില്‍നിന്നും കര്‍ണാടക, തമഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുമാണ് കൂടുതല്‍ പേര്‍ വയനാട്ടില്‍ വിനോദ സഞ്ചാരത്തിനു എത്തുന്നത്. വരും നാളുകളില്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ ജില്ലയില്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ടൂറിസം വകുപ്പ്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

Leave a Reply

Your email address will not be published.

Social profiles