സഹജീവിസ്‌നേഹമാവണം പെരുന്നാളിന്റെ പൊരുള്‍: പി.പി.എ കരീം

പി.പി.എ കരീം

മേപ്പാടി: ലോകമാസകലമുള്ള മുസ്്‌ലിംകള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണല്ലോ. സഹനത്തിന്റെയും ത്യാഗനിര്‍ഭരമായ വിശ്വാസകര്‍മ്മങ്ങളുടെയും ശുഭകരമായ ദിനരാത്രങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് സര്‍വ്വശക്തന്‍ നല്‍കിയ ആഹ്ലാദ ദിനം. വ്രതാനുഷ്ഠാനം വഴി ശരീരവും മനസ്സും സ്ഫുടം ചെയ്തു പുത്തന്‍ ഉണര്‍വ്വോടെ, ഓജസ്സോടെ കുടുംബത്തിനും സമൂഹത്തിനും നാടിനും നന്മയും ഗുണവും മാത്രമേ സംഭാവന ചെയ്യൂ എന്ന ദൃഢനിശ്ചയത്തോടെയാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. മനുഷ്യനെ സൃഷ്ടാവിനോടുള്ള കടപ്പാടും ബാധ്യതകളും ഉള്ളത് പോലെ സമസൃഷ്ടികളോടും മനുഷ്യന് ബാധ്യതകളുണ്ട്. കഴിഞ്ഞ ഒരു മാസക്കാലം സൃഷ്ടാവിനോടുള്ള ബാധ്യതക്കൊപ്പം സഹജീവികളോടുമുള്ള ബാധ്യതയും വിശ്വാസികള്‍ നിറവേറ്റി. ജീവകാരുണ്യപരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ വഴി അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകി.
ആദ് ദിനത്തില്‍ ഒരു വിശ്വാസിയും പട്ടിണികിടക്കാന്‍ പാടില്ലെന്ന തിരുവചനത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് ഫിത്വര്‍ സകാത്ത് കൂടെ നല്‍കി സത്പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ്ണമായ പരിസമാപ്തി വരിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഏവര്‍ക്കും വയനാട് ജില്ലാ മുസ്്‌ലിം ലീഗിന്റെ സ്‌നേഹനിര്‍ഭരമായ ചെറിയ പെരുന്നാള്‍ ആശംസകള്‍.

Leave a Reply

Your email address will not be published.

Social profiles