എടവക പഞ്ചായത്തില്‍ ഇന്‍ഫില്‍ട്രേഷന്‍ ഗാലറികള്‍ തുടങ്ങി

എടവക പഞ്ചായത്തിലെ ഇന്‍ഫില്‍ട്രേഷന്‍ പ്രവൃത്തികള്‍

മാനന്തവാടി: എടവക പഞ്ചായത്തില്‍ ഇന്‍ഫില്‍ട്രേഷന്‍ ഗാലറികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും മാതൃക പരമായി ജലനിധി പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തായി ഇതോടെ ഇടവക. 2016ലാണ് ജലനിധി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അഞ്ച് സൊസൈറ്റികള്‍ രൂപീകരിച്ച് എടവക പഞ്ചായത്തിലെ മൂവായിരത്തോളം കുടുംബങ്ങളെ ശുദ്ധജലവിതരണ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെളളം ലഭ്യമാക്കി. കേരളത്തില്‍ തന്നെ ഏറ്റവും നന്നായി ജലനിധി പദ്ധതികള്‍ നടപ്പിലാക്കുന്ന ഒരു പഞ്ചായത്തായി എടവക ഗ്രാമപഞ്ചായത്ത് മാറിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ജല്‍ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജനതയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം കണക്ഷന്‍ പുതുതായി നല്‍കുകയുണ്ടായി. ജലനിധി പദ്ധതിയുടെ പ്രളയഫണ്ടില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നാല് സൊസൈറ്റികളുടെ ഇന്‍ഫില്‍ട്രേഷന്‍ ഗാലറികള്‍ നന്നാക്കുന്നതിനായി ഏകദേശം 35 ലക്ഷത്തോളം രൂപ അനുവദിക്കുകയും അതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയുമാണ്. വാട്ടര്‍ അതോറിറ്റി ലക്ഷകണക്കിന് രൂപ മാസശമ്പളം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ജലനിധി പദ്ധതികള്‍ ജനകീയ സൊസൈറ്റിയുടെ നേതൃത്വത്തില്‍ യാതൊരു ലാഭേച്ഛയും ഇല്ലാതെ നൂറുകണക്കിന് പേര്‍ക്ക് ശുദ്ധജലം എത്തിച്ചു നല്‍കുന്നു. നിലവില്‍ 5000 ഉപഭോക്താക്കള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കി കഴിഞ്ഞു. പഞ്ചായത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളും സൊസൈറ്റികളുടെ പ്രവര്‍ത്തനമികവും ആണ് എടവകയിലെ ജലനിധി പദ്ധതികളെ മികവുറ്റതാക്കിയത്.

Leave a Reply

Your email address will not be published.

Social profiles