ഈവണ്‍ വാരിയേഴ്‌സിന് കിരീടം

പ്രഥമ മീനങ്ങാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്മാരായ ഈവണ്‍ വാരിയേഴ്‌സ്

മീനങ്ങാടി: പ്രഥമ മീനങ്ങാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലീഗ് കിരീടം ഈവണ്‍ കമ്പ്യൂട്ടേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഈവണ്‍ വാരിയേഴ്‌സിന്. ഫൈനലില്‍ ആര്‍.എ.പി പാതിരിപാലത്തെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഈവണ്‍ വാരിയേഴ്‌സ് ജേതാക്കളായത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍ രാജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് പ്രസിഡന്റ് ഫൈസല്‍ പികെ എന്നിവര്‍ കൈമാറി.

Leave a Reply

Your email address will not be published.

Social profiles