യുദ്ധ ദുരിതം പേറേണ്ടിവരുന്ന സ്തീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം:
വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഞായറാഴ്ച ചീങ്ങേരി മലയില്‍ 30 വെളളക്കൊടികള്‍ ഉയര്‍ത്തും

കല്‍പറ്റ-യുദ്ധങ്ങളില്‍ കൂടുതല്‍ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം വയനാട്ടിലെ ചീങ്ങേരി മലമുകളില്‍ 30 വെള്ളക്കൊടികള്‍ ഉയര്‍ത്തും. ഡി.ടി.പി.സി, ഓള്‍ കേരള ടൂറിസം അസോസിയേഷന്‍,ഗ്ലോബ് ട്രക്കേഴ്‌സ്, കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് അസോസിയേഷന്‍, കേരള ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍, മാധ്യമ രംഗത്തെ സ്റ്റാര്‍ട്ടപ്പായ മീഡിയ വിംഗ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ജില്ലയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതാ വ്‌ളോഗര്‍മാരും മലകയറുന്ന സംഘത്തില്‍ ഉണ്ടാകും. സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന, ചലച്ചിത്രതാരങ്ങായ ദേവി അജിത്ത്,
വഫ ഖദീജ റഹ്‌മാന്‍ എന്നിവരും മലകയറ്റത്തില്‍ പങ്കെടുക്കും. രാത്രി കൊളഗപ്പാറ സണ്‍ബേര്‍ഡ് റിസോര്‍ട്ടില്‍ പൊതുസമ്മേളനം ചേരും. മീഡിയ വിംഗ്‌സ് ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം ഇന്ത്യയിലെ ആദ്യത്തെ ക്രിയേറ്റീവ് അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്‌കൂള്‍ സ്ഥാപിച്ച എറണാകുളം സ്വദേശിനി ജയശ്രീ വിജയകുമാറിനു സമ്മാനിക്കും. വനിതാ ടൂറിസം സംരംഭക ലൈസ രഘുവിനെ ആദരിക്കും. മീനങ്ങാടി നാട്ടുകൂട്ടം കലാസമിതിയുടെ കലാവിരുന്ന് ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles