റിസോര്‍ട്ട് ജീവനക്കാരി കുളത്തില്‍ മരിച്ച നിലയില്‍

കല്‍പറ്റ: റിസോര്‍ട്ട് ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയായ
കോട്ടവയല്‍ എടവലത്ത് മുരുകന്റെ ഭാര്യ ഉഷയാണ് (42) മരിച്ചത്. റിസോര്‍ട്ടിന് സമീപം തോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജോലികഴിഞ്ഞ് കുളത്തില്‍ കൈകാലുകള്‍ കഴുകാന്‍ ഉഷ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു
പരിശോധനയിലാണ് മൃതദേഹം കണ്ടത്. കാല്‍വഴുതി വീണതാണെന്ന നിഗമനത്തിലാണ് റിസോര്‍ട്ട് അധികൃതര്‍. മൃതദേഹം മേപ്പാടി ഡി.എം.വിംസ് ആശുപത്രി മോര്‍ച്ചറിയില്‍. മാറ്റി. മക്കള്‍: മുരളി, അഖില.

0Shares

Leave a Reply

Your email address will not be published.

Social profiles