വയനാടിന്റെ താരങ്ങള്‍ക്ക് ഫാമിലിയുടെ സ്‌നേഹാദരം

സന്തോഷ് ട്രോഫി 2022 ജേതാക്കളായ കേരള ടീമിലെ സഫ്‌നാദിനുള്ള ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഉപഹാരം കമാല്‍ വരദൂര്‍ നല്‍കുന്നു

മേപ്പാടി: സന്തോഷ് ട്രോഫി 2022 ജേതാക്കളായ കേരള ടീമിലെ വയനാട് ജില്ലക്കാരായ സഫ്‌നാദിനെയും മുഹമ്മദ് റാഷിദിനെയും മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ആദരിച്ചു. മേപ്പാടി ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ബി ബി സി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജൂറിയുമായ കമാല്‍ വരദൂര്‍ മുഖ്യാതിഥിയായി. ഫാമിലി മാനേജിംഗ് ഡയറക്ടര്‍ ഇ കെ അബ്ദുല്‍ ബാരി അധ്യക്ഷനായി. താരങ്ങള്‍ക്കുള്ള ഉപഹാരം കമല്‍ വരദൂര്‍ നല്‍കി. പരിമിതികള്‍ക്ക് നടുവില്‍ നിന്നുള്ള ഇരുവരുടെയും നേട്ടത്തിന് മാറ്റേറെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ലെവല്‍ 3 കോച്ച് ഫൈസല്‍ ബാബു, വയനാട് കോച്ച് പി. യൂസഫ്, ഗോകുലം അക്കാദമി ചീഫ് കോച്ച് ഷഹീന്‍ ഉസ്മാന്‍ എന്നിവര്‍ക്കുള്ള ഫാമിലിയുടെ ഉപഹാരവും ചടങ്ങില്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ നാസര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഷ്റഫ്, അനസ്, റഷീദ്, നിഷാദ്, ബിഷര്‍ ഖാന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles