വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്യാമറ ഫീസ് ഒഴിവാക്കി

കല്‍പറ്റ: വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് ക്യാമറ ഫീസ് ഒഴിവാക്കി. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ക്യാമറകള്‍ പ്രവേശിപ്പിക്കുന്നതിന് ഇതുവരെ ഫീസ് ഈടാക്കിയിരുന്നു. വയനാട് ഡിടിപിസിയുടെ കീഴില്‍ വരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്യാമറകള്‍ക്കു ഈടാക്കിയ ടിക്കറ്റാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രകൃതിരമണീയ വയനാടന്‍ കാഴ്ചകള്‍ ലോകം മുഴുവന്‍ കാണണമെന്ന ആഗ്രഹമാണ് തീരുമാനത്തിന് പിന്നിലെന്ന് ജില്ലാ കലക്ടര്‍ എ ഗീത പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles