കര്‍ഷക ട്രസ്റ്റ് ഉദ്ഘാടനവും കുടുംബസംഗമവും

കേരള ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപികരിച്ച ചരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

വെള്ളമുണ്ട: കേരള ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപികരിച്ച ചരിറ്റബിള്‍ ട്രസ്റ്റ് ഉട്ഘാടനവും കര്‍ഷക കുടുംബ സംഗമവും വെള്ളമുണ്ട സെന്റ്. ജൂഡ്‌സ് പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. രക്തദാന രംഗത്തെ മാതൃക പ്രവര്‍ത്തകനായ കെ.എം. ഷിനോജിനെ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ആദരിച്ചു. കര്‍ഷക പുരസ്‌കാര ജേതാവ് ഷാജീ കേദാരത്തെ എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ആദരിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റിലേക്കുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു പനവല്ലി, പൗലോസ് വെള്ളമുണ്ട, വര്‍ഗീസ് കല്ലന്‍മാരി, പോള്‍ തലച്ചിറ, ആലിയ കമ്മോം, കുര്യന്‍ മൊതക്കര, സക്കറിയ കൊടുങ്ങല്ലൂര്‍, രാജന്‍ പനവല്ലി പ്രസംഗിച്ചു. ധനസഹായ വിതരണവും കലാപരിപാടികളും നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles