പോഷകാഹാര വിതരണ പദ്ധതി നിര്‍വഹണത്തിലെ ക്രമക്കേട്
വിജിലന്‍സ് അന്വേഷിക്കണമെന്ന്

കല്‍പറ്റ: പൂതാടി പഞ്ചായത്തില്‍ അങ്കണവാടി പോഷകാഹാര വിതരണ പദ്ധതി നിര്‍വഹണത്തില്‍ നടന്ന 30 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നു വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം.സുധാകരന്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി.ആര്‍.പുഷ്പന്‍, മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പുല്‍പ്പാറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.പി.എം നേതാവുമായ രുക്മിണി സുബ്രഹ്‌മണ്യന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2019-20ലാണ് പോഷകാഹാര വിതരണ പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട് നടന്നത്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനധികൃതമായി പോഷകാഹാര വിതരണത്തിനു ചെലഴിച്ച 26.86 ലക്ഷം രൂപ തിരിച്ച
ടയ്ക്കണമെന്നു നിര്‍ദേശിച്ച ഓഡിറ്റ് വിഭാഗം വിശാദാന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സംസ്ഥാന ഓഡിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മേലധികാരിക്കു സമര്‍പ്പിച്ചത്.
പദ്ധതി നിര്‍വഹണത്തില്‍ 39 ലക്ഷം രൂപയുടെ അധികച്ചെലവ് കാണിച്ച് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പഞ്ചായത്ത് അധികൃതര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇത് 2020 ഒക്ടോബര്‍ 30നു ചേര്‍ന്ന ഭരണസമിതി ചര്‍ച്ച ചെയ്തു. പദ്ധതിയില്‍ അധികം തുക ചെലവഴിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു അധികാരമില്ലെന്നു ചര്‍ച്ചയ്ക്കിടെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ വിശദീകരണം തേടാന്‍ തീരുമാനിച്ചു. അധികം ചെലവഴിച്ച തുക 2020-21ലെ പദ്ധതിയില്‍ റിവിഷനായി ഉള്‍പ്പെടുത്തണമെന്ന തീരുമാനം രേഖപ്പെടുത്തിയത് പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്ന 2020 നവംബര്‍ 11നു രാത്രി 10.05നു ക്ലോസ് ചെയ്ത മിനുട്‌സിലാണ്. ഭരണസമിതിയിലെ ഒരു വിഭാഗം അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഇത്. പദ്ധതിയില്‍ അധികം തുക വിനിയോഗിക്കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു അധികാരമില്ലെന്നിരിക്കെ തീരുമാനം സര്‍ക്കാര്‍ ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും സുധാകരനും മറ്റും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles