ഫാസിസ്റ്റുകള്‍ കോര്‍പ്പറേറ്റ് മിത്രങ്ങള്‍: പി.ഇസ്മായില്‍

മുസ്്‌ലിം യൂത്ത് ലീഗ് യുവജന ജാഗ്രതാ റാലിയുടെ മാനന്തവാടി മണ്ഡലം സംഘാടക സമിതി യോഗം സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: ഫാസിസ്റ്റുകള്‍ കോര്‍പറേറ്റുകളുടെയും സമ്പന്നരുടെയും ഉറ്റമിത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ പ്രസ്താവിച്ചു. ഇന്ധനത്തിനും പാചക വാതകങ്ങള്‍ക്കും വിലക്കൂട്ടി സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും നികുതി ഇളവിലൂടെ കോര്‍പ്പറേറ്റുകളെ തലോടാനുമാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്്‌ലിംങ്ങളും കൃസ്ത്യാനികളും ദളിതുകളും മാത്രമല്ല യഥാര്‍ത്ഥ ഹൈന്ദവരും ഫാസിസ്റ്റ് ഭരണത്തില്‍ ഇരകളായി മാറുകയാണ്. ഫാസിസ്റ്റുകളെ ബൗദ്ധികമായി നേരിടുന്നതിന് പകരം ഹിംസാത്മക പ്രതിരോധം ബുദ്ധിശൂന്യമാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ ഭരണകൂടം മോഡി സര്‍ക്കാരിനോട് മത്സരിക്കുകയാണെന്നും ഇസ്മായില്‍ പറഞ്ഞു. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന യുവജന ജാഗ്രതാ റാലിയുടെ മാനന്തവാടി മണ്ഡലം സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം നേതാക്കളായ അഹമ്മദ് മാസ്റ്റര്‍, പി കെ അസ്മത്ത്, കേളോത്ത് അബ്ദുള്ള, മോയി കാസിം, പി കെ അമീന്‍, എം സ്എഫ് ജില്ലാ പ്രസിഡണ്ട് സഫ്വാന്‍ വെള്ളമുണ്ട, ഗ്ലോബല്‍ കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കോറോം, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് അസൈനാര്‍ ഹാജി, മണ്ഡലം പ്രസിഡന്റ്്, പൊറളോത്ത് അമ്മത്, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സൗജത്ത് ഉസ്മാന്‍, ജാഫര്‍ മാസ്റ്റര്‍, ഷൗക്കത്തലി മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍
പി ബാലന്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് മലബാര്‍ സ്വാഗതവും ട്രഷറര്‍ അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles