ഏഷ്യന്‍ ഗെയിംസ്: സോഫ്റ്റ് ബോളില്‍ ഒരു കൈ നോക്കാന്‍ വയനാട്ടുകാരിയും

റിന്റ ചെറിയാന്‍

കല്‍പറ്റ: ചൈന ആതിഥ്യമരുളുന്ന ഏഷ്യന്‍ ഗെയിംസില്‍ സോഫ്റ്റ് ബോളില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നേടി വയനാട് സ്വദേശിനി. മേപ്പാടി റിപ്പണ്‍ ആനടിക്കാപ്പ് കല്ലൂക്കാട്ടില്‍ ചെറിയാന്‍കുഞ്ഞിന്റെയും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെംബര്‍ മേറി റീനയുടെയും മകള്‍ റിന്റ ചെറിയാനാണ് ദേശീയ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ആന്ധ്രപ്രദേശിലെ ആനന്ദ്പൂരില്‍ 2021ല്‍ നടന്ന ദേശീയ സീനിയര്‍ സോഫ്റ്റ്‌ബോള്‍ മത്സരത്തില്‍ കിരീടം നേടിയ കേരള ടീമിലെ അംഗമാണ് റിന്റ. പഞ്ചാബിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇവര്‍ മേപ്പാടി മേലെ അരപ്പറ്റ സി.എം.എസ് എച്ച്.എസ്.എസില്‍ ടീച്ചര്‍ ട്രെയ്‌നിയാണ്. സഹോദരി റിനി ചെറിയാനും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles