മര്‍ദനമേറ്റ് യുവാവ് മരിച്ച കേസില്‍ ബന്ധു അറസ്റ്റില്‍

വിപിന്‍

കാട്ടിക്കുളം: വഴക്കിനിടെ മര്‍ദനമേറ്റ ആദിവാസി യുവാവ് മരിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. തിരുനെല്ലി കാളാംകോട് കോളനിയിലെ മാരയുടെ മകന്‍ ബിനുവിന്റെ (32)മരണവുമായി ബന്ധപ്പെട്ടാണ് സഹോദരീഭര്‍ത്താവ് പോത്തുമൂല എമ്മിടി വിപിനെ(34) തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി കോളനിയില്‍ വഴക്കിനിടെയാണ് ബിനുവിനു മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. വിപിനുമായുണ്ടായ സംഘട്ടനത്തിലാണ് ബിനുവിനു ഗുരുതരമായി പരിക്കേറ്റതെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. തിരുനെല്ലി സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

0Shares

Leave a Reply

Your email address will not be published.

Social profiles