ശമ്പളം:കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ ധര്‍ണ നടത്തി

കെ.എസ്.ആര്‍.ടി.സി കല്‍പറ്റ ഡിപ്പോ പരിസരത്ത് തൊഴിലാളി ധര്‍ണ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ശമ്പളം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ കല്‍പറ്റ ഡിപ്പോ പരിസരത്തു ധര്‍ണ നടത്തി. ട്രേഡ് യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സമരം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി.കെ.മൂര്‍ത്തി, ടി.മണി, കെ.ഡി.രഘു, മഹിത മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles