ജനപ്രതിനിധികള്‍ പരീക്ഷ എഴുതി

കല്‍പറ്റ: കിലയുടെയും കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപന്‍ യൂനിവേഴ്‌സിറ്റി കേരളത്തിലെ തദ്ദേശഭരണ ജനപ്രതിനിധികള്‍ക്കായി ആരംഭിച്ച ‘അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണ നിര്‍വഹണവും’ എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷ വയനാട്ടിലെ ജനപ്രതിനിധികളില്‍ 15 പേര്‍ എഴുതി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്‍, വെങ്ങപ്പള്ളി, യഥാക്രമം അമ്പലവയല്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റുുമാരായ ഇ.കെ. രേണുക, സി.കെ.ഹഫ്‌സത്ത്, വി.പി രനീഷ്, യഥാക്രമം പനമരം, എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ തോമസ്, ജംഷീറ ഷിഹാബ്, പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജോസ്, ജസീല, എടവക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത്, കോട്ടത്തറ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ജോസ്, പഞ്ചായത്ത് അംഗങ്ങളായ വസന്ത തിരുനെല്ലി, ഇമ്മാനുവേല്‍ പൂതാടി, സണ്ണി നൂല്‍പ്പുഴ എന്നിവരാണ് കല്‍പറ്റ ഗവ.കോളേജില്‍ പരീക്ഷയ്്ക്കിരുന്നത്. 103 പേര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രോജക്ട്, അസൈന്‍മെന്റ് എന്നിവ സമര്‍പ്പിച്ചവരാണ് പരീക്ഷയ്ക്കു യോഗ്യത നേടിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles