അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനം വയനാട്ടില്‍ തുടങ്ങി

അമ്മമാര്‍ക്കായി പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സൈബര്‍ സുരക്ഷ പരിശീലനം.

കല്‍പറ്റ: അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനം വയനാട്ടില്‍ തുടങ്ങി. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് ജില്ലയില്‍ വിവിധ ഘട്ടങ്ങളായി 12,000 അമ്മമാര്‍ക്കു സൈബര്‍ സുരക്ഷയില്‍ പരിശീലനം. ഇതിന്റെ ഭാഗമായി പനമരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യ ക്ലാസ് ഉദ്ഘാടനം നടന്നു. പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി, എ.ഡി.ജി.പി മനോജ് അബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ബാബു, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
പനമരം ജി.എച്ച്.എസ്. സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റില്‍ റോഷിന്‍, ഹരിപ്രീത്, ആദിത്യ, നിഹാല ഫാത്തിമ, കൈറ്റ് മാസ്റ്റര്‍-മിസ്ട്രസ്മാരായ ടി.സി.അനില്‍, കെ.സി.സരിത എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി.
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 69 ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളാണ് അമ്മമാര്‍ക്കു പരിശീലനം നല്‍കുന്നത്. മെയ് 20 വരെയുള്ള ദിവസങ്ങളില്‍ 30 പേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം.

0Shares

Leave a Reply

Your email address will not be published.

Social profiles