ഫുട്‌ബോള്‍പ്രതിഭകള്‍ക്ക് കല്‍പ്പറ്റയുടെ പൗരസ്വീകരണം

കല്‍പറ്റ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ അഭിമാന താരങ്ങളും വയനാടിന്റെ പ്രതിഭകളുമായ മുഹമ്മദ് റാഷിദ് മുണ്ടേരി, സഫ്‌നാദ് മൂപ്പൈനാട് എന്നീ താരങ്ങള്‍ക്ക് ബുധന്‍ വൈകുന്നേരം 4 മണിക്ക് കല്‍പ്പറ്റ നഗരസഭ പൗര സ്വീകരണം നല്‍കും. ചന്ദ്രഗിരി ഓഡിറ്റോറിയ പരിസരത്ത് നിന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ പൗരപ്രമുഖരുടെ നേതൃത്വത്തില്‍ ആനയിച്ച് പുതിയ ബസ്സ്റ്റാന്റില്‍ സമാപിക്കും. വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും. ഫുട്‌ബോള്‍ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ അവരുടെ രക്ഷിതാക്കളെയും ആദരിക്കുമെന്ന് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles