നടുക്കം മാറാതെ കുണ്ടാല; വിശ്വസിക്കാനാവാതെ ബന്ധുക്കള്‍

നിദ ഷെറിന്‍, അബൂബക്കര്‍ സിദ്ദീഖ്

പനമരം: പനമരം കുണ്ടാല മൂനാംപ്രവന്‍ അബ്ദുല്‍റഷീദിന്റെ വീട്ടില്‍ ഇന്നലെ നടന്ന സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും. ഈ വീട്ടില്‍ വിരുന്നിനെത്തിയ ബന്ധുമായ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേട്ടത്. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍വയല്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നിദാ ഷെറിന്‍ (22)നെയാണ് ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദീഖ് (28) കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം അബൂബക്കര്‍ സിദ്ദീഖ് സഹോദരന്‍ മുഖേനെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെ നാലോടെ പനമരം പൊലിസ് വീട്ടിലെത്തുമ്പോഴാണ് അബ്ദുല്‍റഷീദും കുടുംബവും സംഭവം അറിയുന്നത്. ഞായറാഴ്ച രാത്രിയാണ് രണ്ടു വയസുള്ള കുട്ടിക്കൊപ്പം ദമ്പതികള്‍ കുണ്ടാലയിലെ വീട്ടിലെത്തിയത്. നിതയുടെ പിതാവിന്റെ സഹോദരിയുടെ വീടാണിത്.
കുണ്ടാലയിലെ ഒരു വീട്ടില്‍ കൊലപാതകം നടന്നെന്ന് അറിയിച്ച് ഫോണ്‍ വരുന്നതിനെച്ചുടര്‍ന്നാണ് പൊലീസ് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തെ വീട്ടിലേക്ക് അയച്ചത്. സംഭവം നടന്ന വീട്ടില്‍ തങ്ങളെത്തുമ്പോഴും വീട്ടുകാര്‍ക്ക് കൊലപാതകത്തെ കുറിച്ചുള്ള യാതൊരു സൂചനകളും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതി അബൂബക്കര്‍ സിദ്ദിഖ് യാതൊരു ഭാവഭേദവുമില്ലാതെ പൊലിസിനോട് കൊല നടത്തിയത് വിശദീകരിക്കുയും കുറ്റം സമ്മതിക്കുകയുമായിരുന്നു. ഭാര്യയുടെ മേല്‍ ഉടലെടുത്ത സംശയമാണ് തന്നെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. നിദയുടെ പിതാവ് പി.പി റഫീഖ്. മാതാവ് ബുഷറ. മകന്‍ രണ്ടുവയസുകാരന്‍ മുഹമ്മദ് ഹൈസാന്‍.

0Shares

Leave a Reply

Your email address will not be published.

Social profiles