ജഡ്ജസ് പ്ലീസ് നോട്ട് പ്രകാശനം ചെയ്തു

റോയ്‌സണ്‍ പിലാക്കാവിന്റെ ജഡ്ജസ് പ്ലീസ് നോട്ട് എന്ന നാടകകൃതിയുടെ പ്രകാശനം

മാനന്തവാടി: റോയ്‌സണ്‍ പിലാക്കാവിന്റെ ജഡ്ജസ് പ്ലീസ് നോട്ട് എന്ന നാടകകൃതിയുടെ പ്രകാശനം മാനന്തവാടി ഗവ.യു.പി സ്‌കൂളില്‍ നടന്നു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥാലയം, പൂളക്കല്‍ ഗോത്ര ദീപം ഗ്രന്ഥാലയം, പിലാക്കാവ് പൊതുജനഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രകാശനം. നീര്‍മാതളം ബുക്‌സാണ് പ്രസാധകര്‍. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒന്നിച്ചുചേര്‍ന്ന് പുസ്തകങ്ങളിലെ സ്‌നേഹക്കെട്ടഴിച്ച് ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രകാശനം നടത്തിയത്. റോയ്‌സണ്‍ പിലാക്കാവിന്റെ പിതാവും മുന്‍കാല നാടക പ്രവര്‍ത്തകനുമായ റോബര്‍ട്ട് മത്തായി, നാടകപ്രവര്‍തകന്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, ജോസ് കിഴക്കന്‍, അനില്‍ കുറ്റിച്ചിറ എന്നിവര്‍ പ്രകാശന ചടങ്ങില്‍ നേതൃത്വം വഹിച്ചു. പി.കെ സുധീര്‍, അരുണ്‍ ഇ.വി, ജില്‍സണ്‍ തൂപ്പുംകര, പ്രദീഷ് കെ.ആര്‍,സരിത സുനില്‍കുമാര്‍, എ. അജയകുമാര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles