ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍: സെമിനാര്‍

മാനന്തവാടി: കേരള വനിതാകമ്മീഷനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സബ് ജില്ലാ സെമിനാര്‍ ‘ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍’ കേരള വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ അംഗം അഡ്വ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരിയും അദ്ധ്യാപികയുമായ പ്രീത ജെ. പ്രിയദര്‍ശിനി സെമിനാര്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി വിജോള്‍, പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ പ്രേമചന്ദ്രന്‍, ബി.എം വിമല, രമ്യാ താരേഷ്, മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലറും സുശീലാഗോപാലന്‍ സഹകരണ സംഘം പ്രസിഡന്റുമായ വി.കെ സുലോചന, മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശാരദാ സജീവന്‍, ഷൈനി ജോര്‍ജ്, സിനി ബാബു പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles