സംസ്ഥാന നാടക മത്സരം: ബഫര്‍സോണിന് മൂന്നാം സ്ഥാനം

മാനന്തവാടി: കാസര്‍കോട് കൊടക്കാട് ലൈബ്രറി കൗണ്‍സില്‍ നടത്തിയ സംസ്ഥാന അമേച്വര്‍ നാടകമല്‍സരത്തില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിനു വേണ്ടി വയനാടന്‍ ജനതയുടെ ആകുലതകളും കുടിയേറ്റ കാലം മുതല്‍ പ്രകൃതയോടും കാട്ടുമൃഗങ്ങളോടും പൊരുതി നേടിയ ജീവിതങ്ങള്‍ പല വിധ പ്രശ്‌നങ്ങളാല്‍ ബഫര്‍ സോണുകളിലെത്തിയവരുടെ ആത്മരോഷത്തെ അരങ്ങിലെത്തിച്ച മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ ‘ബഫര്‍ സോണ്‍’ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. രചന റോയ്‌സണ്‍ പിലാക്കാവും സംവിധാനം നിര്‍വ്വഹിച്ചത് രാജേഷ് കീഴത്തൂരുമാണ്. ഷാജന്‍ ജോസ് മാനേജരും സുധീര്‍ പി.കെ ടീം ലീഡറുമായ നാടക സംഘത്തില്‍ 19 പേര്‍ വേഷമിട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles