മാലിന്യം ഓടയിലേക്ക്: മാനന്തവാടിയില്‍ ഹോട്ടല്‍ അടപ്പിച്ചു

മാനന്തവാടി: മാലിന്യം ഓടയിലേക്കു ഒഴുക്കിയതിനു നഗരത്തില്‍ മൈസൂരു റോഡില്‍ പ്രവര്‍ത്തിക്കുന്ന റോളക്‌സ് ഹോട്ടല്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി മാധവന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം അടപ്പിച്ചു. ഹോട്ടലില്‍നിന്നു കക്കൂസ് മാലിന്യവും മലിനജലവും റോഡിലേക്കു ഒഴുക്കുന്നതായി പൊതുജനങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് പോലീസ് സഹായത്തോടെ ഹോട്ടല്‍ അടപ്പിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എസ്.അജിത്ത്, ബി.രമ്യ, വി.സിമി, മാനന്തവാടി എ.എസ്.ഐ.നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles