ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി തുടി ഗ്രാമോത്സവം

തുടി ഗ്രാമോത്സവം ഫാ. ജോര്‍ജ് തേനാടികുളം എസ്.ജെ ഉദ്ഘാടനം ചെയ്യുന്നു

ഏച്ചോം: ആദിവാസി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ 26ാം ജൂബിലി സമാപന വാര്‍ഷികവും ആദിവാസി ഗ്രാമോത്സവവും ആദിവാസി ഗോത്രപൂജയോടെ സമാപിച്ചു. പനമരം മാത്തൂര്‍ ആദിവാസി ഊരില്‍ കൊടിയേറ്റത്തോടെ ആരംഭിച്ച നാലു ദിവസം നീണ്ടുനിന്ന പരിപാടികള്‍ക്ക് സാംസ്‌കാരിക സമ്മേളനത്തോടെയാണ് സമാപനമായത്. ഗ്രാമോത്സവത്തിന്റെ പ്രധാന ദിനം ആയ ഞായറാഴ്ച ആദിവാസി തനതു കലയെ പ്രോത്സാഹിപ്പിക്കുവാന്‍ അഖില വയനാട് കയവും കളിയും മത്സരം സംഘടിപ്പിച്ചു. 11 സംഘങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ഘോഷയാത്രയില്‍ വിവിധ ഊരുകളില്‍ നിന്നു നിരവധി പേര്‍ പങ്കെടുത്തു. പനമരം പഞ്ചായത്തു പ്രസിഡന്റ് ആസ്യ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഫാ. ജോര്‍ജ് തേനാടികുളം എസ് ജെ ഉദ്ഘാടനം ചെയ്തു. ഫാ. ബേബി ചാലില്‍ എസ് ജെ ഫാ. സ്റ്റാന്‍സ്വാമി അനുസ്മരണവും, ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. കനവ് സ്ഥാപക ഡയറക്ടര്‍ കെ. ജെ. ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ വച്ചു ആദിവാസി മൂപ്പന്മാരെയും യുവകാലകരന്മാരെയും മികച്ച വിജയം നേടിയ എസ്എസ്എല്‍സി, പ്ലസ് 2 വിദ്യാര്‍ഥികളെയും ആദരിച്ചു. ഫാ ജോ മാത്യു എസ് ജെ, ഏചോം ഗോപി, ഫാ ജേക്കബ് എസ് ജെ, ഫാ. ബിജു എസ് ജെ, ഫാ. സാല്‍വിന്‍ എസ് ജെ, വാര്‍ഡ് മെമ്പര്‍ അജയ് പനമരം, തോമസ് വി ടി, ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി വയനാട്, അപ്പു എ കെ. എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു വിവിധ ആദിവാസി സമൂഹങ്ങളുടെ നാട്ടറിവ്, ഗോത്രകലാ വിരുന്നും, അട്ടപ്പാടി ആദികലാസഘം നാടന്‍ കലകള്‍, അറിവുട ബോര്‍ഡിംഗ് വിദ്യാര്‍ഥികളുടെ കലാസന്ധ്യ, നാട്ടരങ്ങു തുടി കലാസംഘം നാടന്‍ പാട്ടുകള്‍ എന്നിവ നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles