സന്തോഷ് ട്രോഫി താരം റാഷിദിനെ നജീബ് കാന്തപുരം എം.എല്‍.എ സന്ദര്‍ശിച്ചു

സന്തോഷ് ട്രോഫി താരം മുഹമ്മദ് റാഷിദിനു യൂത്ത് ലീഗിന്റെ ഉപഹാരം
നജീബ് കാന്തപുരം എം.എല്‍.എ കൈമാറുന്നു.

കല്‍പറ്റ: സന്തോഷ് ട്രോഫി താരം മുഹമ്മദ് റാഷിദിനെ കല്‍പറ്റ മുണ്ടേരിയിലെ വീട്ടില്‍ നജീബ് കാന്തപുരം എം.എല്‍.എ സന്ദര്‍ശിച്ചു. മുസ്‌ലിം യൂത്ത് ലീഗിന്റെ ഉപഹാരം എം.എല്‍.എ കൈമാറി.നാടിനുവേണ്ടി വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന കായിക താരങ്ങളെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് ട്രോഫിയില്‍ കേരളം കിരീടം ചൂടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ടീം അംഗങ്ങള്‍ക്കു ജോലിയും പാരിതോഷികങ്ങളും പ്രഖ്യാപിക്കാത്തതു പ്രതിഷേധാര്‍ഹമാണെന്നു അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പറ്റ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.പി.മുസ്തഫ, മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുനിസിപ്പല്‍ സെക്രട്ടറി നൗഫല്‍ കക്കയത്ത്, കെ.അലി അഷ്‌കര്‍, ഹാരിസ് എടഗുനി, മന്‍സൂര്‍ ജഹാന്‍, ഒ.പി.ഷമീര്‍, സലീം മുണ്ടേരി, എം.കെ.ഫൈറൂസ്, ആദില്‍ മുണ്ടേരി തുടങ്ങിയവര്‍ എം.എല്‍.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles