യാക്കോബായ സണ്‍ഡേ സ്‌കൂള്‍ ശതാബ്ദി;
വടക്കന്‍ മേഖലാ സമ്മേളനം മാനന്തവാടിയില്‍

മാനന്തവാടി: യാക്കോബായ സുറിയാനി സഭയുടെ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനമായ എം.ജെ.എസ്.എസ്.എ നൂറാം വര്‍ഷത്തിലേക്ക്. ആഘോഷങ്ങളുടെ ഭാഗമായുള്ള വടക്കന്‍ മേഖലാ സമ്മേളനം മെയ് 22നു മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി അങ്കണത്തില്‍ നടത്തും. ശതാബ്ദിയുടെ ഭാഗമായി 15നു എല്ലാ ദേവാലയങ്ങളിലും പതാക ഉയര്‍ത്തും. 22നു വിവിധ മേഖലകളില്‍ നിന്നുള്ള ദീപശിഖ, ഛായാചിത്ര, പതാക പ്രയാണങ്ങള്‍ എത്തിച്ചേരും. സണ്‍ഡേ സ്‌കൂള്‍, യൂത്ത് അസോസിയേഷന്‍, സമാജം തുടങ്ങിയ സംഘടനകളുടെ വാഹനറാലി ഉണ്ടാകും. തുടര്‍ന്ന് പൊതുസമ്മേളനം.
ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, മാംഗളൂരു, ബംഗളൂരു മേഖലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. സ്വാഗതസംഘം രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, ജനറല്‍ കണ്‍വീനര്‍ എം.ജെ.മര്‍ക്കോസ്, ജോയന്റ് കണ്‍വീനര്‍ ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, ഭദ്രാസന ഡയറക്ടര്‍ ടി.വി.സജീഷ് എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles