വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ മദ്യം പിടികൂടി

സുല്‍ത്താന്‍ ബത്തേരി: കോട്ടക്കുന്ന് ഭാഗത്ത് ഡ്രൈഡേ വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊഴുതന കറുവന്‍ത്തോട് രാമനിലയം രാജേഷ്‌കുമാര്‍ (43) നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വിനീഷ് പി എസ്, ഹരിദാസന്‍ എം.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു.വി, അന്‍വര്‍ .സി, ജലജ എം.ജെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles