ജലബജറ്റ്: മാനന്തവാടി ബ്ലോക്കുതല കണ്‍വന്‍ഷന്‍ നടത്തി

മാനന്തവാടി: ജല ബജറ്റ് തയാറാക്കുന്നതിന്റെ ഭാഗമായിബ്ലോക്കുതല കണ്‍വന്‍ഷന്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു ആമുഖപ്രഭാഷണം നടത്തി. ഹരിതകേരളം മിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ പ്രഭാകരന്‍ ജലബജറ്റ് വിശദീകരണം നടത്തി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. ജല ബജറ്റ് ട്രെയിനിംഗ് ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles