കാല്‍പന്ത് കളിയുടെ രാജകുമാരന്മാര്‍ക്ക് കല്‍പറ്റയില്‍ പൗരസ്വീകരണം ഇന്ന്

സന്തോഷ് ട്രോഫി കോച്ച് ബിനോ ജോര്‍ജ്ജ് മുഖ്യാതിഥിയാവും

കല്‍പറ്റ: കാല്‍പന്ത് കളിയിലൂടെ വയനാടന്‍ യശസ്സ് നാടാകെ പരത്തിയ കായികപ്രതിഭകള്‍ക്ക് കല്‍പറ്റയില്‍ പൗരസ്വീകരണം ഇന്ന്. ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് മികച്ച വിജയം നേടിത്തരുന്നതില്‍ പങ്കാളികളായ അഭിമാന താരങ്ങളും വയനാടിന്റെ പ്രതിഭകളുമായ മുഹമ്മദ് റാഷിദ് മുണ്ടേരി, സഫ്‌നാദ് മൂപ്പൈനാട് എന്നിവര്‍ക്കാണ് ഇന്ന് വൈകുന്നേരം 4 മണിക്ക് കല്‍പ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പൗര സ്വീകരണം നല്‍കുന്നത്. പരിപാടിയില്‍ സന്തോഷ് ട്രോഫി കോച്ച് ബിനോ ജോര്‍ജ്ജ് മുഖ്യാതിഥിയാവും. എസ്.കെ.എം.ജെ സ്‌കൂളിന് സമീപത്തെ ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്ത് നിന്ന് ബാന്റ് വാദ്യങ്ങളുടെയും വന്‍ജനാവലിയുടെയും അകമ്പടിയോടെ പൗരപ്രമുഖരുടെ നേതൃത്വത്തില്‍ താരങ്ങളെ ആനയിച്ച് പുതിയ ബസ് സ്റ്റാന്റിലേക്ക് നീളുന്ന അനുമോദനയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഫുട്‌ബോള്‍ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ അവരുടെ രക്ഷിതാക്കളെയും ആദരിക്കുമെന്ന് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു. വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികളും പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles