ലോക്‌സഭാമണ്ഡലങ്ങളില്‍ ‘മോദി മിത്രം’ യൂണിറ്റുകള്‍ രൂപീകരിക്കും: ജമാല്‍ സിദ്ദീഖ്

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴ്ത്തട്ടില്‍ എത്തിക്കുന്നതിന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ‘മോദി മിത്രം’ യൂണിറ്റുകള്‍ രൂപീകരിക്കുമെന്ന് ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാല്‍ സിദ്ദീഖ്. വയനാട് സന്ദര്‍ശത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അറിയിച്ചതാണിത്. ബിജെപി അംഗങ്ങളോ അനുഭാവികളോ അല്ലാത്തവരും നരേന്ദ്രമോദിയെ ഇഷ്ടപ്പെടുന്നുണ്ട്. ഇവരെ കണ്ടെത്തിയാണ് ‘മോദി മിത്രം’ യൂണിറ്റുകള്‍ രൂപീകരിക്കുക. ത്രിപുര, മേഘാലയ, നാഗാലാഡ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം ആവര്‍ത്തിച്ചു. കേരളത്തിലും ബിജെപി ഭരണത്തില്‍വരുന്ന സാഹചര്യം ഉണ്ടാകും.
രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയജീവിതം രക്ഷിച്ചത് വയനാടാണ്. എന്നിട്ടും മണ്ഡലത്തെ അദ്ദേഹം വഞ്ചിക്കുകയാണ്. വയനാട് മണ്ഡലം രക്ഷിച്ചതുകൊണ്ടാണ് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ഇരിക്കുന്നത്. പക്ഷേ, മണ്ഡലത്തിനായി അദ്ദേഹം കാര്യമായി ഒന്നും ചെയ്യുന്നില്ല.
കേരളത്തില്‍ മതസൗഹാര്‍ദം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപിയും ന്യൂനപക്ഷ മോര്‍ച്ചയും നടത്തിവരികയാണെന്നും ജമാല്‍ സിദ്ദീഖ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാരായ നോബിള്‍ മാത്യു, ഡോ.അബ്ദുള്‍സലാം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അനീഷ് ആന്റണി, സുമിത്ത് ജോര്‍ജ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles