വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കി

കെഎംസിസി പാറമ്മല്‍ ബീരാന്‍ സാഹിബ് മെമ്മോറിയല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സമര്‍പ്പണം പാണക്കാട് അബ്ബാസ് ഹാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പാറമ്മല്‍ ബീരാന്‍ സാഹിബ് മെമ്മോറിയല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സമര്‍പ്പണം പാണക്കാട് അബ്ബാസ് ഹാലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഗ്ലോബല്‍ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയും കരണി പാറമ്മല്‍ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന ‘പാറമ്മല്‍ ബീരാന്‍ സാഹിബ് മെമ്മോറിയല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്’ ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കുന്ന കണിയാമ്പറ്റ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഗ്ലോബല്‍ കെഎംസിസി മെമ്പര്‍മാരുടെ മക്കള്‍ക്കും വേണ്ടിയുള്ളതാണ്. കമ്പളക്കാട് വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ മുസ്്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, കടവന്‍ ഹംസ ഹാജി, വിപി ഷുക്കൂര്‍ ഹാജി, അസീസ് കീടക്കാട്, മാമ്മു പാറമ്മല്‍, സംസ്ഥാന യൂത്ത് ലീഗ് ട്രഷറര്‍ ഇസ്മായില്‍ പി, കുഞ്ഞമ്മദ് നെല്ലോളി, അബ്ദുറഹ്മാന്‍ അറക്ക, ഹാരിസ് അട്ടശ്ശേരി, ഗ്ലോബല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് കീടക്കാട്, ട്രഷറര്‍ ഗഫൂര്‍ പാറമ്മല്‍, ഹംസ എംപി, റിയാസ് പാറപ്പുറം, പാറമ്മല്‍ ട്രസ്റ്റ് അംഗങ്ങളായ ,മാമു പാറമ്മല്‍, അയമു, ഉമ്മര്‍, സൈദ്, അലി, ഷമീര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles