ജനമൈത്രി പോലീസ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി

ജനമൈത്രി പോലീസ് വെള്ളമുണ്ടയില്‍ ഗോത്രവിഭാഗം യുവാക്കള്‍ക്കായി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റ് മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ജനമൈത്രി പോലീസ് ഗോത്രവിഭാഗം യുവാക്കള്‍ക്കായി വെള്ളമുണ്ട അത്തിക്കൊല്ലിയില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചായമ്മല്‍ പള്ളിയറ ജേതാക്കളായി. ഫൈനലില്‍ അര്‍ജുന കാരച്ചാലിനെയാണ് പരാജയപ്പെടുത്തിയത്. മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ലതിക ജയകൃഷണന്‍ അധ്യക്ഷത വഹിച്ചു. എസ്‌ഐ സാദിര്‍ തലപ്പുഴ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, വെള്ളമുണ്ട സ്റ്റേഷനിലെ എസ്‌ഐമാരായ ഷറഫുദ്ദീന്‍, ഡോളി, ജില്ലാ ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍, അസീസ്, ടി.എം. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles