ഡിവൈഎഫ്‌ഐ യൂത്ത്മാര്‍ച്ച് : മെഡിക്കല്‍ ക്യാമ്പ് നടത്തി

പനമരം ചാലില്‍ ഭാഗത്ത് ഡിവൈഎഫ്‌ഐ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ബ്ലോക്ക് ട്രഷറര്‍ അക്ഷയ് ഉദ്ഘാടനം ചെയ്യുന്നു.

പനമരം: ‘വയനാടിനെ വഞ്ചിക്കുന്ന എംപി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസര്‍ക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഏപ്രില്‍ 25 മുതല്‍ 30 വരെ നടത്തുന്ന ജില്ലാ യൂത്ത് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം പനമരം ടൗണ്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലില്‍ ഭാഗത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പിഡിസി ലാബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ബ്ലോക്ക് ട്രഷറര്‍ അക്ഷയ് ഉദ്ഘാടനം ചെയ്തു. ഡോ.സോമസുന്ദരന്‍, ഡോ.കാവ്യ വിജയന്‍, ഹബീബ്, അജ്മല്‍, ഷബീറലി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles