നാലാംതരം, ഏഴാംതരം തുല്യത പരീക്ഷ: ചോദ്യക്കടലാസ് വിതരണം ചെയ്തു

നാലാംതരം, ഏഴാംതരം തുല്യത പരീക്ഷ ചോദ്യക്കടലാസ് വയനാട് ജില്ലാതല വിതരണം കല്‍പറ്റയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: നാലാംതരം, ഏഴാംതരം തുല്യത പരീക്ഷയുടെ ചോദ്യക്കടലാസ് വയനാട് ജില്ലാതല വിതരണം പ്രേരക് ബബിത മോള്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ സിന്ധു ശ്രീധരന്‍, സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു, നാലാംതരം തുല്യത പരീക്ഷ മെയ് 14നും ഏഴാംതരം തുല്യത പരീക്ഷ മെയ് 14, 15 തീയതികളിലുമാണ്. നാലാംതരത്തില്‍ 270 ഉം ഏഴാം തരത്തില്‍ 96 ഉം പഠിതാക്കള്‍ പരീക്ഷ എഴുതും.

0Shares

Leave a Reply

Your email address will not be published.

Social profiles