പൊഴുതന ആറാംമൈലില്‍ പുലിശല്യം

വൈത്തിരി: പൊഴുതന പഞ്ചായത്തിലെ ആറാംമൈലിലും സമീപങ്ങളിലും പുലിശല്യം. കഴിഞ്ഞ ദിവസം പുലി ആറാംമൈലിലെ സെയ്തിന്റെ ഒരു വയസുള്ള പശുക്കിടാവിനെ കൊന്നുതിന്നു. കിടാവിന്റ കഴുത്ത് ഒഴികെ ഭാഗം പുലി ഭക്ഷിച്ചു. ഇതിനുമുമ്പും ഇവിടെ പശുവിനെ പുലി പിടിച്ചാതായി പ്രദേശവാസികള്‍ പറഞ്ഞു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് ആറാംമൈല്‍. പുലിശല്യം ദിവസവും തേയിലത്തോട്ടത്തില്‍ ജോലിക്കുപോകുന്ന തൊഴിലാളികളെയടക്കം ചകിതരാക്കി. പുലിശല്യം പരിഹരിക്കുന്നതില്‍ വനം അധികാരികള്‍ വീഴ്ച വരുത്തിയാല്‍ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ് ആറാംമൈല്‍ നിവാസികള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles