‘കെ. റെയില്‍: സര്‍ക്കാര്‍ പിന്മാറ്റം ജനകീയ സമരത്തിന്റെ വിജയം’

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കെ റെയില്‍ കുറ്റി സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റം പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും ഒരുമിച്ചുള്ള ജനകീയ സമരത്തിന്റെ വിജയമാണെന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സിജു പൗലോസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഹര്‍ഷല്‍ കൊന്നാടന്‍, ഗൗതം ഗോകുല്‍ദാസ്, ഡിന്റോ ജോസ്, സിറില്‍ ജോസ്, ഷിജു ഗോപാലന്‍, നൗഫല്‍ കെ, ലിറാര്‍ പാറളിക്കുന്ന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles