സമീകരണ പ്രചാരണം ബി.ജെ.പിയെ സഹായിക്കാന്‍-പി.കെ.ഉസ്മാന്‍

മാനന്തവാടി: എസ്.ഡി.പി.ഐയെയും ആര്‍.എസ്.എസിനേയും സമീകരിക്കുന്ന പ്രചാരണം ആത്യന്തികമായി ബി.ജെ.പിയെ സഹായിക്കാനാണെന്ന് പാരട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഉസ്മാന്‍. ‘ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, വേട്ടക്കാരും ഇരകളും തുല്യരല്ല’ എന്ന സ്‌ന്ദേശവുമായി പാര്‍ട്ടി നടത്തുന്ന കാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അധികാരം ഉപയോഗിച്ച് ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും പൂര്‍ണമായും അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഭരണകൂടത്തെ അസ്വസ്ഥമാക്കുകയാണ്. അസഹിഷ്ണുക്കളായി മാറുകയാണ് ഭരണകര്‍ത്താക്കള്‍. ജുഡീഷ്യറിയെ പോലും ധിക്കാരത്തോടെയാണ് സമീപിക്കുന്നത്. തോക്കുകളും ബുള്‍ഡോസറുകളുമായി പൗരസമൂഹത്തെ നേരിടുകയും എതിര്‍ക്കുന്നവരെ തുറുങ്കിലടച്ച് നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസാണ് രാജ്യഭരണം കയ്യാളുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളുടെയും പേടിസ്വപ്നമായ ആര്‍.എസ്.എസിനേയും അവരുടെ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്ന ഇരകളേയും സമീകരിക്കാനുള്ള ശ്രമങ്ങളാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. ഇത് അത്യന്തം അപകടകരവും രാജ്യതാല്‍പര്യത്തിന് വിരുദ്ധവുമാണെന്നു ഉസ്മാന്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജമീല, കെ. മുഹമ്മദലി, സല്‍മ അഷ്‌റഫ്, ഇ.വി.ഉസ്മാന്‍ എന്നിവര്‍ പ്രസംകിച്ചു. പി.കെ.നൗഫല്‍ സ്വാഗതവും ഉബൈദ് പീച്ചംകോട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles