ഗുരുവര്യര്‍ക്ക് സ്‌നേഹാദരം: ഉലമാ – ഉമറാ സംഗമം നാളെ

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ദാറുല്‍ ഉലൂം അറബിക് കോളജില്‍ അധ്യാപക സേവന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ദാറുല്‍ ഉലൂം പ്രിന്‍സിപ്പള്‍ കെ.ടി ഹംസ മുസ്ലിയാര്‍ക്കും സ്ഥാപനത്തില്‍ അധ്യാപക രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇ. അബൂബക്കര്‍ ഫൈസി മണിച്ചിറയ്ക്കും ദാറുല്‍ ഉലൂം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അസ്സആദ അലുംനി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്‌നേഹാദരത്തിന്റെ ഭാഗമായി ബത്തേരി താലൂക്ക് ഉലമാ-ഉമറാ സംഗമം നാളെ വൈകിട്ട് നാലിന് ദാറുല്‍ ഉലൂം ഓഡിറ്റോറിയത്തില്‍ നടക്കും. താലൂക്കിലെ മഹല്ല് ഖത്തീബുമാര്‍, വയനാട് മുസ്്‌ലിം ഓര്‍ഫനേജ് ഭാരവാഹികള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, സമസ്ത താലൂക്ക് കമ്മിറ്റി, എസ്.എം.എഫ്, എസ് വൈ എസ്, എസ്.കെ.എസ് എസ് .എഫ്, റൈഞ്ച് ഭാരവാഹികള്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കള്‍, ഉമറാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. സമസ്ത താലൂക്ക് പ്രസിഡന്റ് കെ.കെ ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഡബ്ല്യു.എം.ഒ ട്രഷറര്‍ പി.പി അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റിയാസ് ഫൈസി പാപ്ലശ്ശേരി വിഷയാവതരണം നിര്‍വ്വഹിക്കും. ഹംസ ഫൈസി റിപ്പണ്‍, ടി മുഹമ്മദ്, മുസ്ഥഫ ദാരിമി കല്ലുവയല്‍, കക്കോടന്‍ മുഹമ്മദ് ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, കെ.സി.കെ തങ്ങള്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, സി.കെ ഹാരിഫ്, ശരീഫ് ഹാജി, കോണിക്കല്‍ ഖാദര്‍, നൗശാദ് ഗസ്സാലി വാകേരി തുടങ്ങിയവര്‍ സംസാരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles