ജി.എസ്.ടി: സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് രാജു അപ്‌സര

കോഴിക്കോട്: ജി.എസ്.ടിയുടെ പേരിലുള്ള നടപടികളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റം വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മാണങ്ങള്‍ക്കും, ആവശ്യമായ പ്രത്യേക ഇളവുകള്‍ നല്‍കുന്നതിനും, ജി.എസ്.ടി കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. എന്നാല്‍, ജി.എസ്.ടി.നിയമങ്ങളില്‍ ജനങ്ങള്‍ക്കും, നികുതിദായകര്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്, കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമില്ലെന്നും, കൗണ്‌സില്‍ നല്‍കുന്ന എല്ലാ ശുപാര്ശകളും അതേപടി അംഗീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി നിയമങ്ങളിലെ വ്യാപാരിദ്രോഹപരമായ വകുപ്പുകള്‍ റദ്ദ് ചെയ്യുന്നതിന് തയ്യാറാകണം. കൂടാതെ, ജി.എസ്.ടി. യുടെ ആരംഭ ഘട്ടത്തിലെ 3 വര്‍ഷങ്ങളിലെ അസ്സസ്സ്‌മെന്റുകള്‍, ഏറ്റവും ലഘുവായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles