മോദി സര്‍ക്കാര്‍ രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കു അടിയറ വെക്കുന്നു-വിജയന്‍ ചെറുകര

സി.പി.ഐ മാനന്തവാടി ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: മോദി സര്‍ക്കാര്‍ രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കു അടിയറ വെക്കുകയാണെന്നു സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര. പാര്‍ട്ടി മാനന്തവാടി ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. അധികാരം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്‍ന്തുണയോടെ പാഠ്യ പദ്ധതികളില്‍ പോലും സംഘപരിവാര്‍ അജന്‍ഡകള്‍ നടപ്പിലാക്കുകയാണ്. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലക്കയറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും വിജയന്‍ പറഞ്ഞു. ബിജു ചെറൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനഭന്‍, കെ.പി.വിജയന്‍, ശോഭ രാജന്‍, കെ.സജീവന്‍, കെ.വി.അജേഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles