മഴക്കാലം; ആധിയില്‍ ആദിവാസി ഊരുകള്‍

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കൊല്ലിമൂല പണിയ കോളനിയിലെ വീടുകളില്‍ ഒന്ന്‌.

തിരുനെല്ലി: മഴക്കാലമടുത്തതോടെ ഭീതിയിലാണ് തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കൊല്ലിമൂല പണിയ കോളനിക്കാര്‍. ചെറിയൊരു കാറ്റില്‍ പോലും പൊളിഞ്ഞു വീണേക്കാവുന്ന സ്ഥിതിയിലാണ് ഈ കോളനിയിലെ വീടുകള്‍. ഇവരുടെ കൂരുകളുടെ അവസ്ഥ അതിദയനീയമാണ്. ചതുപ്പിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചേര്‍ന്നൊലിച്ച് ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് അവ. കോളനിയിലെ മഴക്കാല ജീവിതം ദുരിതപൂര്‍ണ്ണമാണ്. രണ്ട് പതിറ്റാണ്ട് മുന്‍പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി കാടിനുള്ളില്‍ കഴിഞ്ഞിരുന്ന ഇവരെ കാടിറക്കി വീട് നിര്‍മ്മിച്ച് നല്‍കിയത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ചതുപ്പ് വയല്‍ മണ്ണിട്ട് നികത്തിയാണ്. അന്ന് തുടങ്ങിയ ദുരിതം ഇന്നുംമാറിയിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരുടെ വീടുകള്‍ പലതും ചതുപ്പിലേക്ക് ആണ്ട് പോകുന്നു. ഒന്നു കാറ്റടിച്ചാല്‍ തകര്‍ന്നു വീഴാവുന്ന തരത്തില്‍ ദുര്‍ബലമാണ് എല്ലാ വീടുകളും. മഴക്കാലത്ത് അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

0Shares

One thought on “മഴക്കാലം; ആധിയില്‍ ആദിവാസി ഊരുകള്‍

  1. സർക്കാറിന് ചില മുൻഗണനകളുണ്ടു്. അതിൻ്റെ അടിസ്ഥാനത്തിൽ മാത്രമെ പ്രവർത്തിക്കാനാവൂ. പ്രവർത്തിക്കണമെങ്കിൽ അധികാരം വേണം. അതിന് തിരഞ്ഞെടുപ്പിൽ ജയിക്കണം. ജനസംഖ്യയുടെ 1.1% മാത്രം വരുന്ന ഗോത്ര ജനതയുടെ വോട്ടുകൾ തങ്ങളുടെ സ്വന്തം പെട്ടീലാക്കാൻ ഭരണ വർഗ്ഗ പാർട്ടികൾ പ്രായോഗികമായി നടപ്പിലാക്കുന്ന നിരവധി പദ്ധതികളുണ്ട്. അതിൽ വീണു പോകാത്ത രാഷ്ട്രീയ ബോധമുള്ളവർ വെറും നിസ്സാരം. മുന്തിയ പരിഗണനകൾ കെ-റെയിൽ-സിൽവർ ലൈനും, തുരങ്കപ്പാതയും മറ്റുമാണ്. അതല്ലായെന്നുണ്ടെങ്കിൽ CPM/LDFകാർ കമൻറട്ടെ. അപ്പൊ കൂടുതലായി എഴുതാം

Leave a Reply

Your email address will not be published.

Social profiles