സണ്‍ഡേ സ്‌കൂള്‍ ശതാബ്ദി ആഘോഷം

എം.ജെ.എസ്.എസ്.എ വടക്കന്‍ മേഖലാതല ശതാബ്ദി ആഘോഷം മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ (എം.ജെ.എസ്.എസ്.എ) വടക്കന്‍ മേഖലാതല ശതാബ്ദി ആഘോഷം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ദേശിയ പ്രസിഡന്റ് മാത്യുസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.ജെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ എം.ജെ.മര്‍ക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി പ്രിന്‍സ് അബ്രഹാം, ഭദ്രാസന ഡയറക്ടര്‍ ടി.വി.സജീഷ്, ഫാ.മത്തായി അതിരമ്പുഴ, ഫാ.ജോര്‍ജ് കവുങ്ങുംപള്ളി, ഫാ.അനില്‍ കൊമരിക്കല്‍, ഫാ. കുര്യാക്കോസ്, പി.വി.ഏലിയാസ്, എല്‍ദോ ഐസക്, ഡോ.വി.പി.അനുമോള്‍, ഷാജി മൂത്താശേരിയില്‍, കെ.എം.ഷിനോജ്, എബിന്‍ പി. ഏലിയാസ്, ജോണ്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.
മീനങ്ങാടിയില്‍നിന്നുവന്ന പതാക, പുല്‍പള്ളിയില്‍നിന്നുള്ള ദീപശിഖ, നീലഗിരി മേഖലയില്‍നിന്നുവന്ന ഛായാചിത്ര പ്രയാണങ്ങള്‍ക്കു ടൗണില്‍ സ്വീകരണം നല്‍കി. ഗ്ലോറിയ കലാവിരുന്ന് ബാലതാരം ഡാവിയ ബെന്‍ ഉദ്ഘാടനം ചെയ്തു. ബൈബിള്‍ എക്‌സിബിഷനും വാട്ടര്‍ ഫൗണ്ടേഷനും നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles