നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണം-മന്ത്രി വീണ ജോര്‍ജ്

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ പദ്ധതികള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: സമഗ്രവും സുസ്ഥിരവുമായ വികസനം എങ്ങനെ നടപ്പിലാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പണികഴിച്ച കല്‍മണ്ഡപം, ആദിവാസി ഗര്‍ഭിണികള്‍ ക്കായുള്ള പ്രസവപൂര്‍വ പാര്‍പ്പിടം-പ്രതീക്ഷ, വനിത വിശ്രമകേന്ദ്രം, ഫിറ്റ്‌നസ് സെന്റര്‍, ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസര്‍, ആദിവാസി വയോജനങ്ങള്‍ക്കായുള്ള ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണം, ആദിവാസി ഗര്‍ഭിണികളിലെ വിളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തരാട്ട് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ഫിസിയോ തെറാപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍. ഭൂമിക്കൊരു തണല്‍’പദ്ധതി കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എന്‍.എ.ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് ചീരാല്‍ ഡിവിഷന്‍ മെംബര്‍ അമല്‍ ജോയ്, നൂല്‍പ്പുഴ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സതീശന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ആലത്തൂര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന പ്രേമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ.അസൈനാര്‍, അംഗങ്ങളായ പുഷ്പ അനൂപ്, മണി സി. ചോയ്മൂല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ഡി.പി.എം. ഡോ.സമീഹ സെയ്തലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.പി.ഖാദര്‍ മുഹമ്മദ്, കാനറ ബാങ്ക് റീജ്യണല്‍ ഹെഡ് വി.സി.സത്യപാല്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സണ്ണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles