ജൈവ വൈവിധ്യം ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോല്‍

ഇന്ന് ലോക ജൈവവൈവിധ്യ ദിനം. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യങ്ങള്‍. ജൈവവൈവിധ്യം മാനവവംശത്തിനു മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമാണ്. അതുകൊണ്ട് ഭൂതലത്തിലും കടലിലും ഉള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ സംരക്ഷിക്കണ്ടത് ഓരോരുത്തരുടെയും കടമയാണ്.
നാം അധിവസിക്കുന്ന ഭൂമി ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഓരോ ജീവിവര്‍ഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് വനങ്ങള്‍. വിവിധതരം ആവാസവ്യവസ്ഥകള്‍ നിലനിര്‍ത്തിയും ജൈവവൈവിധ്യം സാധ്യമാക്കിയും ശുദ്ധജലവും ശുദ്ധവായുവും പ്രദാനം ചെയ്തുമാണ് വനങ്ങള്‍ ജീവന്‍ എന്ന പ്രതിഭാസത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നത്.
കാലാവസ്ഥാവ്യതിയാനം മൂലം പരിസ്ഥിതിക്ക് പ്രത്യേകിച്ച് വനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ സമഗ്ര പദ്ധതികളാണ് വനം വകുപ്പ് നടപ്പിലാക്കി വരുന്നത്. നാടിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിന് വനസംരക്ഷണത്തിനു പുറമേ വിളകളുടെ തെരഞ്ഞെടുക്കലിലും ഭൂവിനിയോഗ രീതികളിലും വൃക്ഷവല്‍ക്കരണ ശൈലിയിലുമൊക്കെ കാലത്തിനനുസരിച്ചുള്ള സമഗ്രമായ മാറ്റം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇത്തരം മഹാവിപത്തുകളെ നമുക്ക് തടയാന്‍ കഴിയില്ല.

ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles