ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും-മന്ത്രി വീണ ജോര്‍ജ്

ബത്തേരി താലൂക്ക് ആശുപത്രിയിലെ സീവേജ് പ്ലാന്റ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. താലൂക്ക് അശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ സേവനം ഈ വര്‍ഷംതന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു നടപടികള്‍ ഉണ്ടാകും. ജൂണില്‍ അങ്കണവാടികളും സ്‌കൂളുകളും കേന്ദ്രീകരിച്ചു സിക്കിള്‍ സെല്‍ അനീമിയ സ്‌ക്രീനിംഗ് ആരംഭിക്കും. മാനന്തവാടിയില്‍ കാത്ത് ലാബ് നിര്‍മാണം വൈകാതെ പൂര്‍ത്തിയാക്കും. വയനാട് മെഡിക്കല്‍ കോളേജിനായുള്ള നിര്‍മാണം ഉടന്‍ തുടങ്ങും. ജില്ലയുടെ ആരോഗ്യ മേഖലയ്ക്കു സര്‍ക്കാര്‍ സവിശേഷ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
താലുക്ക് ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയുമായി ബന്ധപെട്ട നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ.അസൈനാര്‍ മന്ത്രിക്ക് കൈമാറി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലത ശശി, അനീഷ് ബി.നായര്‍, എടക്കല്‍ മോഹനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ഡി.പി.എം ഡോ.സമീഹ സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി.കെ.ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.സേതുലക്ഷ്മി, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയിലെ പ്രാഥമിക പുനരധിവാസ കേന്ദ്രം, നിര്‍മാണത്തിലുള്ള ബ്ലോക്ക് എന്നിവ മന്ത്രി സന്ദര്‍ശിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles