സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

കെ.ജി.ഒ.എ കല്‍പറ്റ അമ്പിലേരിയില്‍ കല്ല്യാട്ടുകുന്നേല്‍ ജോര്‍ജിനു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി.ഗാഗാറിന്‍ നിര്‍വഹിക്കുന്നു.

കല്‍പറ്റ: പുത്തുമല-കവളപ്പാറ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വയനാട്ടില്‍ നിര്‍മിച്ച 10-ാമത് വീടിന്റെ താക്കോല്‍ ദാനം നടത്തി. കല്‍പറ്റ അമ്പിലേരി കല്ല്യാട്ടുകുന്നേല്‍ ജോര്‍ജിന് നിര്‍മിച്ച വീടാണ് കൈമാറിയത്. സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി.ഗഗാറിന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.എസ്.ദയാല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗം വി.ഹാരിസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ.ശിവരാമന്‍, കെ.ജി.ഒ.എ മുന്‍ നേതാവ് ഇ.കെ.ബിജുജന്‍, എന്‍.ജി.ഒ.എ യൂനിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.മുധുസൂദനന്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.അബു സ്വാഗതവും നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.ശശികുമാര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles