താജ് മന്‍സൂര്‍ നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കും

കല്‍പറ്റ: എഴുത്തുകാരനും പ്രഭാഷകനുമായ, വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ താജ്മന്‍സൂര്‍ 32 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് നാളെ വിരമിക്കും. പതിനേഴു വര്‍ഷാമായി സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ആയി പ്രവര്‍ത്തിക്കുന്ന താജ് മന്‍സൂറിന് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് പ്രതിഭകള്‍ ശിഷ്യരായുണ്ട്.
2011 മുതല്‍ 2016 വരെ ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഇക്കാലയളവില്‍ സംസ്ഥാന ഹയര്‍ സെക്കന്ററി വിജയത്തില്‍ ജില്ലയെ രണ്ടും മൂന്നും സ്ഥാനത്ത് നിലനിര്‍ത്താന്‍ മുഖ്യ പങ്കുവഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗം, മാതൃഭൂമി നേതൃത്വം നല്‍കിയ വയനാട് മഹോത്സവത്തിന്റെ മാഗസിന്‍ എഡിറ്റര്‍, പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2014ല്‍ മികച്ച ഹയര്‍ സെക്കന്ററി അധ്യാപക അവര്‍ഡ്, 2015 ദര്‍ശന ടി.വിയുടെ ഐക്കണ്‍ ഓഫ് എക്‌സലന്‍സി പുരസ്‌കാരത്തിനും അര്‍ഹനായി. ‘മഴ വന്നുപോയതും മരം നിന്നു പെയ്തതും’ എന്ന ഓര്‍മകളുടെ പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ നിന്നു എം. എ രണ്ടാം റാങ്കോട് കൂടി വിജയിച്ച മന്‍സൂര്‍ സര്‍, 2016 മുതല്‍ ജില്ലാ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഫോറം പ്രസിഡന്റ് കൂടിയാണ്. വയനാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തില്‍ പ്രത്യേക ഇടം സ്ഥാപിച്ച അദ്ദഹം, കേരളത്തിലെ ആദ്യത്തെ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് ടീമിലെ അംഗവും, പ്രിന്‍സിപ്പല്‍ റിസോഴ്‌സ് പേഴ്‌സണുമാണ്.
കെ. എച്ച്. എസ്. ടി. യു സ്ഥാപാകാംഗവും, ഇരുപത് വര്‍ഷത്തോളമായി സംസ്ഥാന എക്സിക്യൂറ്റീവ് അംഗവുമായി സര്‍വ്വീസ് രംഗത്തും സജീവമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles