തീവ്ര ആശയ പ്രസ്ഥാനങ്ങളുടെ നുഴഞ്ഞുകയറ്റത്തില്‍ ജാഗ്രത പാലിക്കണം-എസ്.വൈ.എസ്

എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി തരുവണയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് പി.ഹസന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തരുവണ: തീവ്ര ആശയ പ്രസ്ഥാനങ്ങളുടെ നുഴഞ്ഞുകയറ്റത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.വൈ.എസ് വയനാട് ജില്ലാ പ്രവര്‍ത്തക സംഗമം ‘മൈല്‍സ്റ്റോണ്‍’ ആഹ്വാനം ചെയ്തു. സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെ മുഖം നോക്കാതെ ചെറുത്തുതോല്‍പ്പിക്കണമെന്നു സംഗമം ആവശ്യപ്പെട്ടു. സമസ്ത ജില്ലാ പ്രസിഡന്റ് പി.ഹസന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട് അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവര്‍ഷോല അബ്ദുസലാം മുസ്‌ല്യാര്‍, സംസ്ഥാന സെക്രട്ടറി എന്‍.എം.സാദിഖ് സഖാഫി പെരിന്താറ്റിരി എന്നിവര്‍ പ്രസംഗിച്ചു.
കെ.എസ് മുഹമ്മദ് സഖാഫി, സി.എം.നൗഷാദ് കണ്ണോത്തുമല, സുലൈമാന്‍ സഅദി, ബഷീര്‍ സഅദി, സുബൈര്‍ അഹ്സനി, നസീര്‍ കോട്ടത്തറ, സുലൈമാന്‍ അമാനി, ഉബൈദ് സഅദി, കമ്പ അബ്ദുല്ലഹാജി, അലി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles